---
title: "സംസ്ഥാനത്ത് ബസ്സമരം തുടങ്ങി ; കെ.എസ്.ആർ.ടി.സിയെയും, സമാന്തര സർവീസുകളെയും ആശ്രയിച്ച് ജനം"
english_title: "Bus strike started in the state; People depending on KSRTC and parallel services"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/158224/Bus strike started in the state; People depending on KSRTC and parallel services"
published_at: "2023-10-31T07:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65405d8403a59_images_(6).jpeg"
keywords: []
---

# സംസ്ഥാനത്ത് ബസ്സമരം തുടങ്ങി ; കെ.എസ്.ആർ.ടി.സിയെയും, സമാന്തര സർവീസുകളെയും ആശ്രയിച്ച് ജനം

> **Lead Summary:** സംസ്ഥാനത്ത് ബസ്സമരം തുടങ്ങി ; കെ.എസ്.ആർ.ടി.സിയെയും, സമാന്തര സർവീസുകളെയും ആശ്രയിച്ച് ജനം

## Article Content

സംസ്ഥാനത്ത് ബസ്സമരം തുടങ്ങി ; കെ.എസ്.ആർ.ടി.സിയെയും, സമാന്തര സർവീസുകളെയും ആശ്രയിച്ച് ജനം

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ സ്വകാര്യ ബസ്സുകളുടെ സംയുക്ത സംഘടന നടത്തുന്ന സൂചനാ ബസ് സമരത്തിന് തുടക്കം. അടുത്ത മാസം 21 മുതല്‍ അനിശ്ചിത കാല സമരവും നടത്തുന്നുണ്ട്.

ജില്ലയിൽ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷനും സമരത്തെ പിന്താങ്ങിയതോടെ സമരം പൂർണമാണ്. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുക, സീറ്റ് ബല്‍ട്ട്, ക്യാമറ, ഘടിപ്പിക്കല്‍ വിഷയങ്ങളില്‍ കൂടിയാലോചന നടത്തി തീരുമാനമെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

സ്വകാര്യ ബസ് വ്യവസായം അതിവ ഗുരുതര പ്രതിസന്ധി നേരിടുമ്പോള്‍ കൂടുതല്‍ പ്രയാസങ്ങളാണ് സീറ്റ് ബല്‍ട്ട്, ക്യാമറ ഘടിപ്പിക്കല്‍ ഉത്തരവുകളിലൂടെ സര്‍ക്കാര്‍ അടിച്ചേല്‍പിക്കുന്നത്.

പ്രശ്‌നങ്ങള്‍ പല തവണ ശ്രദ്ധയില്‍ പെടുത്തിയിട്ടും വകുപ്പ് മന്ത്രിയുടെ ഭാഗത്ത് നിന്നും ബസ്സുടമകളെ സഹായിക്കാനുള്ള ഒരു നടപടിയും ഉണ്ടാവുന്നില്ലെന്നും സംഘടനാ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/158224/Bus strike started in the state; People depending on KSRTC and parallel services)